Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Technical Glitch

സാങ്കേതിക തകരാർ പരിഹരിച്ചു; അധ്യാപക പരിശീലനത്തിന് ഇനി തടസമില്ലാതെ അപേക്ഷിക്കാം

​ചെ​ങ്ങ​ന്നൂ​ർ: അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ലു​ണ്ടാ​യി​രു​ന്ന സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​തോ​ടൊ​പ്പം, അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 18 വ​രെ നീ​ട്ടി. വി​ജ്ഞാ​പ​നം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ, ഇ​താ​ദ്യ​മാ​യി പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, പ്രൊ​ഫൈ​ൽ നി​ർ​മി​ച്ച ശേ​ഷം ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ബ​ന്ധി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ, ആ​ധാ​ർ ഇ​തി​ന​കം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു എ​ന്ന സ​ന്ദേ​ശം സ്ക്രീ​നി​ൽ തെ​ളി​യു​ന്ന​താ​യി വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നാ​വാ​തെ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​ശ​ങ്ക​യി​ലാ​യി​രു​ന്ന​ത്.

National

സാ​ങ്കേ​തി​ക ത​ക​രാ​ർ; താ​യ് വിമാനം അവസാനനിമിഷം സ​ർ​വീ​സ് റ​ദ്ദാ​ക്കി

കോ​​​​ൽ​​​​ക്ക​​​​ത്ത: സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​റി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള താ​​​​യ് ല​​​​യ​​​​ണ​​​​ൽ എ​​​​യ​​​​ർ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ സ​​​​ർ​​​​വീ​​​​സ് റ​​​​ദ്ദാ​​​​ക്കി.

കോ​​​​ൽ​​​​ക്ക​​​​ത്ത വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നും വി​​​​മാ​​​​നം പ​​​​റ​​​​ന്നു​​​​യ​​​​രാ​​​​ൻ ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ത​​​​ക​​​​രാ​​​​ർ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ സ​​​​ർ​​​​വീ​​​​സ് റ​​​​ദ്ദാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ 2.35നാ​​​​ണ് വി​​​​മാ​​​​നം കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ ഇ​​​​റ​​​​ങ്ങി​​​​യ​​​​ത്. 2.35ന് ​​​​ഇ​​​​വി​​​​ടെ​​​​നി​​​​ന്നും ബാ​​​​ങ്കോ​​​​ക്കി​​​​ലേ​​​​ക്ക് പോ​​​​കേ​​​​ണ്ട​​​​തു​​​​മാ​​​​യി​​​​രു​​​​ന്നു. വി​​​​മാ​​​​ന​​​​ത്തി​​​​ൽ 130 യാ​​​​ത്ര​​​​ക്കാ​​​​രും ഏ​​​​ഴ് ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

വി​​​​മാ​​​​നം പ​​​​റ​​​​ന്നു​​​​യ​​​​രാ​​​​നും ഇ​​​​റ​​​​ങ്ങാ​​​​നും സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന ചി​​​​റ​​​​കി​​​​നോ​​​​ട് ചേ​​​​ർ​​​​ന്ന ഫ്ലാ​​​​പ്പിലാ​​​​യി​​​​രു​​​​ന്നു ത​​​​ക​​​​രാ​​​​ർ.

Latest News

Corehub Up